കോഴിക്കോട്: മെഡിക്കല് കോളജ് ആശുപത്രി വികസന സമിതിക്ക് കീഴില് പ്രവര്ത്തിക്കുന്ന ന്യായവില മെഡിക്കല് ഷോപ് പ്രതിസന്ധിയില്. ആശുപത്രിയിലേക്ക് കടം നല്കിയ മരുന്നുകളുടെ തുക തിരിച്ചുകിട്ടാത്തതാണ് മെഡിക്കല് ഷോപ്പിന്െറ പ്രവര്ത്തനത്തെ പ്രതിസന്ധിയിലാക്കിയത്. കോടികളുടെ മരുന്നുകളാണ് രോഗികള്ക്ക് വേണ്ടി പലപ്പോഴായി മെഡിക്കല് ഷോപ്പില് നിന്നും കടം നല്കിയത്. വിവിധ വിഭാഗങ്ങളില് നിന്നായി മൂന്നരക്കോടിയോളം രൂപയാണ് മെഡിക്കല് ഷോപ്പിന് ലഭിക്കാനുള്ളത്. എന്നാല്, ചോദിക്കുമ്പോഴെല്ലാം ഫണ്ടില്ളെന്ന് പറഞ്ഞ് ആശുപത്രി അധികൃതര് ഒഴിയുകയാണെന്ന് ആശുപത്രി വികസന സമിതി അധികൃതര് പറഞ്ഞു.
ഫണ്ടില്ളെന്ന പേരില് ആശുപത്രിയുടെ ദൈനംദിന പ്രവര്ത്തനങ്ങള്ക്ക് വികസന സമിതിയില്നിന്ന് ലക്ഷങ്ങള് കടമെടുക്കുന്നുണ്ട്.
കൂടാതെ വിവിധ ഡിപ്പാര്ട്മെന്റുകളുടെ പ്രവര്ത്തനങ്ങള്ക്കും പുതിയ നിര്മാണ പ്രവര്ത്തനങ്ങള്ക്കുമെല്ലാം എച്ച്.ഡി.എസ് ഫണ്ട് ഉപയോഗിക്കുന്നു. 600ഓളം വരുന്ന എച്ച്.ഡി.എസ് ജീവനക്കാരുടെ ശമ്പളവും പുതുക്കിയിരിക്കുന്നു. എന്നാല്, എച്ച്.ഡി.എസിന് വരുമാനം മാത്രം കൂടുന്നില്ല.
അതിനിടയിലാണ് കടം കയറിയ ന്യായവില ഷോപ്പിന്െറ പ്രവര്ത്തനവും മുന്നോട്ടു കൊണ്ടുപോകേണ്ടത്. കിട്ടാനുള്ള പണം ഉടന് തിരിച്ചു ലഭിച്ചില്ളെങ്കില് മെഡിക്കല് ഷോപ്പിന്െറ പ്രവര്ത്തനം അവതാളത്തിലാകുമെന്ന് അധികൃതര് പറഞ്ഞു.
മെഡിക്കല് കോളജില് ആദിവാസി വിഭാഗത്തിനുമാത്രം വര്ഷം ഒരുകോടി രൂപയുടെ മരുന്ന് ന്യായവില മെഡിക്കല് ഷോപ്പില്നിന്ന് വാങ്ങുന്നുണ്ട്. മെഡിക്കല് കോളജിലത്തെുന്ന ആദിവാസി ഇതര അനാഥ രോഗികള്ക്ക് മരുന്നുകള്ക്കും അത്യാഹിത വിഭാഗത്തിലേക്കും മറ്റും വാങ്ങേണ്ട മരുന്നുകള്ക്കുമായി 72 ലക്ഷം രൂപ വര്ഷം ചെലവുണ്ട്. എന്നാല്, സര്ക്കാറില്നിന്ന് ഫണ്ട് ലഭിക്കുന്നില്ളെന്നാണ് ആശുപത്രി അധികൃതരുടെ പരാതി. ആറു കോടിയുടെ ജനറല് ഫണ്ട് ബജറ്റ് നല്കിയിട്ട് ലഭിച്ചത് ഒരു കോടി രൂപമാത്രമാണ്. 2.6 കോടിയുടെ ആദിവാസി ഫണ്ടിന് പകരം ലഭിച്ചത് 20 ലക്ഷം രൂപയുമാണ്. ഫണ്ട് ലഭിക്കാതെ തങ്ങളെന്തുചെയ്യുമെന്നാണ് ആശുപത്രി അധികൃതര് ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.